2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

ജന്മാന്തരം

ജന്മാന്തര ബന്ധങ്ങളുടെ ബാക്കി പത്രമെന്നോണം ഞാനവനെ കണ്ടു ,എന്റെ കണ്ണുകള്‍ അവന്ടെ കണ്ണുകളോട് ഇടഞ്ഞു പോകുമ്പൊള്‍,എന്റെ ചുണ്ടുകളറിയാതെ പുഞ്ചിരി തൂകി,,,അവനായി ഞാന്‍ നല്‍കിയ പുഞ്ചിരി അവന്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചപ്പോള്‍,അത് അവന് അടുത്ത ജന്മം വരെ സൂക്ഷിക്കനുല്ലതാണെന്ന് കരുതി എന്റെ ഹൃദയം തുടിച്ചു.എന്റെ ഹൃദയ മിടിപ്പുകള്‍ കൂടി വന്നു,അവന്ടെ ആ സ്നേഹത്തില്‍ ഞാന്‍ തളിര്‍ത്തു..
വാങ്ങി വച്ച പുഞ്ചിരിയെ എന്ത് ചെയ്യണമെന്നറിയാതെ അവന്‍ ഇരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞതേയില്ല,ഒന്നും ചെയ്യാനില്ലാത്ത ആ പുഞ്ചിരിയെ അവന്‍ കുറെ നേരം കയ്യില്‍ വച്ചിരുന്നു,അതിന് ശേഷം,ഒരു തീപ്പെട്ടി കൊള്ളിയെടുത്തു ഒരു കടലാസ് കഷണത്തിന് തീ കൊടുത്തു,,എന്റെ നനുത്ത പുഞ്ഞിരിയെ അതിലേക്കിട്ടു കൊടുത്തു വേവുന്നതും കാത്തിരുന്ന്.വെന്തതറിയാന്‍ അവന്‍ ഒരു വടിയെടുത്തു കുത്തി,,അവനൊന്നുറക്കെ ചിരിച്ചു,കാരണം അത് വേവലും കഴിഞ്ഞു കരിഞ്ഞു പോയിരുന്നു.ഒരു പുഞ്ചിരി സൂക്ഷിക്കാനറിയാത്ത അവന്‍ വീണ്ടും പൊട്ടി ചിരിച്ചു,വാവിട്ടു കരഞ്ഞു,ബാക്കിയുള്ള സമയങ്ങളില്‍ അറിവില്ലായ്മയെ ശപിച്ചു.ആ അഗ്നി അവിടെ എറിഞ്ഞു തീര്ന്നു വീണ്ടും അത് പുനര്‍ജനിച്ചു എന്റെ ഉള്ളില്‍ .അതെല്ലാം എന്നോട് തുറന്നു പറഞ്ഞു.പുഞ്ഞിരി കൂടി നഷ്ടപ്പെട്ട ഞാന്‍ ഒരു ജന്മാന്തര ബന്ധത്തില്‍ വിശ്വസിച്ചു ഇനിയും കാത്തിരിക്കണോ?