2009, നവംബർ 7, ശനിയാഴ്‌ച

നഷ്ടബോധം

വൃശ്ചിക മാസത്തിലെ നേരിയ തണുപ്പും,പാലപ്പൂവിന്റെ കൊതിപ്പിക്കുന്ന മണവും,അയ്യപ്പന്‍മാരുടെ ഉച്ഛത്തിലുള്ള ശരണം വിളിയും എല്ലാം ഓര്‍മ മാത്രമായി തുടങ്ങുകയാണോ?ഇതൊന്നുമില്ലാത്ത ഒരു ലോകം എനിക്ക് ഒരു മരുഭൂമിയായി തോന്നുന്നു.പത്തു വിരല്‍ത്തുമ്പുകള്‍ നിമിഷങ്ങള്‍ക്കിടയില്‍ ചലിക്കുമ്പോള്‍,എസി യുടെ നേരിയ തണുപ്പില്‍ മനസ്സു മടുത്തു പാതിരാവരെ ഇരിക്കുമ്പോള്‍ ഞാന്‍ സംതൃപ്തി എന്നൊരു വാക്കും അതിന്ടെ അര്‍ത്ഥം മറക്കാന്‍ ശ്രമിക്കുന്ന്നു,അതല്ലെങ്കില്‍,അതെനിക്കവിടെ നിന്നും കിട്ടില്ല എണ്ണ നഗ്ന സത്യം ഞാന്‍ അറിയാതെ എന്റെ മനസ്സു എന്നെ വിശ്വസിപ്പിക്കാന്‍ ശ്രേമിക്കുന്നു,മാസത്തിന്ടെ ആദ്യത്തില്‍ കയ്യിലെത്തുന്ന നോട്ടുകളെ ആലോചിച്ചു,എന്റെ മനസ്സിന്ടെ ഒരു ആര്‍ദ്രത ഞാന്‍ കളയേണ്ടി വരികയാണ്,ഇതാണോ ജീവിതം???
പൌര്‍ണമിയുടെ സൌന്ദര്യം വാതായനങ്ങളിലൂടെ വന്നു എന്നെ തോണ്ടി വിളിക്കാറുണ്ടായിരുന്നതും ,കഴുങ്ങിന്‍ തോട്ടത്തിലെ നനഞ്ഞ മണ്ണില്‍ ചവിട്ടി ,അച്ഛന്നോട് കൂടെ തോട്ടം തിരിക്കാറുള്ളതും ,അതാതു കാലത്തുണ്ടാവുന്നഎല്ലാ പഴങ്ങളും വയറു നിറയെ കഴിച്ചു ഭക്ഷണം വേണ്ട എന്ന് പറഞ്ഞു അമ്മയോട് അടിയുണ്ടാക്കുന്നതും, നേരത്തെ എണീറ്റ്‌ പാടത്തു കൂടെ അമ്പലത്തിലേക്ക് നടക്കുന്നതും,നിലാവുള്ള രാത്രിയില്‍ ജനലിലൂടെ നോക്കി കണ്ണ് വെട്ടാതെ നിക്കുന്നതും ,ശിശിരത്തില്‍ ഇല കൊഴിഞ്ഞു വീണ മരത്തെ നോക്കി സഹതാപിക്കുവാനും,ഒക്കെ ഇഷ്ടപ്പെടുന്ന എന്നെ എന്തിനാണീ കണ്ണിമ വെട്ടാതെ നോക്കിയിരുന്നിട്ടും ഒരു മാനുഷിക പരിഗണന പോലും തരാത്ത ,ഒരു കുളിര്‍മ പോലും തരാനരിയാത്ത ഈ പെട്ടിയിലധിഷ്ടിതമായ ഒരു ലോകത്തെത്തിച്ചത്?ഇനിയെന്നെങ്കിലും എനിക്ക് തിരിച്ചു കിട്ടുമോ ആ ജീവിതം ?

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

എന്റെ ഹൃദയ മണ്ഡപത്തില്‍ നൃത്തമാടുമ്പോള്‍ ഒരിക്കലെന്കിലും നീയലോചിച്ചോ എനിക്ക് വേദനിക്കുന്നോയെന്നു,നിന്ടെ കാല്പാദങ്ങളുടെ ഭാരം താങ്ങാനാവാതെ ഞാന്‍ തകര്ന്നു പോകുമ്പോളും നീയരിഞ്ഞതെയില്ലല്ലോ എന്റെ ദയനീയാവസ്ഥ ,അറിഞ്ഞില്ല എന്നതിലുമുപരിയായി ഞാന്‍ നിന്നെ അറിയിച്ചില്ല എന്ന് പറയുന്നതായിരിക്കും ശെരി.നിന്ടെ മിഴികള്‍ ച്ചുവക്കതിരിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ നീയെന്ടെ നിരഞ്ഞമിഴികളെ നോക്കി നിസ്സഹായാവസ്ഥയില്‍ നില്‍ക്കയയിരുന്നോ?മിഴിനീരിനോടൊപ്പം തുരുതുരാ വീഴുന്ന എന്റെ മൊഴികളെ നെഞ്ചിലേക്കു ഏറ്റു വങ്ങനാവാതെ നീ ഉഴറുകയായിരുന്നോ ?എന്റെ മിഴികളും മൊഴികളും കാരണം നീ ഈ ലോകത്തെ തന്നെ പഴിച്ചോ ഒരു വേള. നിന്ടെയുള്ളിലെ സ്നേഹത്തിന്‍ കണങ്ങള്‍ കൈമാറാനാവാതെ നീ നിന്നെത്തന്നെ ശപിച്ചുവോ?തളര്നുവീന എനിക്ക് ഒരു തുള്ളി വെള്ളം തരനാവാതെ നീ നിശ്ചലമയിപ്പോയോ?എന്റെ മിഴിനീരൊരു ആഴി തന്നെ സൃഷ്ടിച്ചപ്പോള്‍ നീ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയോ?നിന്ടെ ചുണ്ടോന്നനങി കാണാന്‍ ഞാന് ‍കൊതിച്ചപ്പോള്‍ നീയതെണ്ടേ നടക്കാത്ത ആഗ്രഹമായി മാറ്റാന്‍ ശ്രമിച്ചുവോ?കുറ്റപ്പെടുത്തില്ല ഞാന്‍ ,ഞാന്‍ അര്‍ഹിക്കുന്നത്തെ നിനക്കു തരാനാവൂ ,നാന്‍ അര്‍ഹിക്കുന്നത് ഇതെല്ലാമാണ്,പൂര്‍വാധികം സന്തോഷത്തോടെ ഞാന്‍ ഇതേറ്റു വാങ്ങാം,എത്രകാലം എന്നറിയാതെ,നിന്ടെ മനസിലും എന്റെ മനസിലും ഞാന്‍ മരിക്കുന്നത് വരെ.അപ്രതീക്ഷിതമയതോ പ്രതീക്ഷിതമയതോ അയ ആ മരണം നിന്നെ മുറിവേല്പ്പിക്കാതിരിക്കട്ടെ.

നല്ല നാളുകള്‍


കന്നീര്‍ക്കടളിണ്ടേ മധ്യ്തിലെക്കാന് ഞാന്‍ കുതിച്ചു പായുന്നതെന്നരിഞ്ഞിട്ടും ഞാന്‍ പോകുന്നതെന്തിനന്ന് നിനക്കറിയുമോ,മധ്യതിലെതുവരെ എനിക്ക് നിന്ടെ കൂടെ വരാമല്ലോ,ഒരു കൊടുംകാട്ടില്‍ പെട്ട നമ്മള്‍ ഉലാഞ്ഞുപോകുംപോള്‍ യെനിക്ക് നിന്റെ കയ്യില്‍ നിന്നും ആവുന്നതിലപ്പുരം സംരക്ഷണം കിട്ടുമല്ലോ,നിന്നെ മാത്രമായോ എന്നെമാത്രംയോ കടലമ്മക്കു കൊണ്ടുപൂവാനരിയാം ആ സമയത്ത് ഞാന്‍ എന്ത് ചെയ്യും????കടല്‍ മധ്യത്തില്‍ തെറിച്ചു വീണ നമ്മളെ കടലിന്റെ ഇരുകരയിള്ളുവര്‍ വ്യത്യസ്ത് ഭാഗത്തേക്ക് കൊണ്ടുപോയാല്‍ അവിടെ നിറമിഴികളോടെ നീയെന്നെ കാത്തിരിക്കുമോ ഒരിക്കലുമില്ലാ ,എനിക്കും നിനക്കും അതാവില്ലാ കാരണം പിന്നെ നമ്മുടെ ജീവിതം രണ്ടു കരയില്‍ തന്നെയാണ്,കൊടുംകാറ്റില്‍ പെട്ട് മുങ്ങിപോങ്ങിയ നിന്നെ രക്ഷിച്ചവരെ നിനക്കു കൈവിടനാവില്ലാ,ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിച്ത്തിലുമാപ്പുരം അവര്‍ നിന്നില്‍ നിന്നു പ്രതീക്ശിക്കുന്നുന്ദു. അതുപോലെ ഞാനും കെട്ടുപാടുകല്‍ക്കിടയില്‍ പെട്ട് നേരിന്നമാരെന്റിവരും,നീ സമ്മാനിച്ച പ്രതീക്ഷയുടെ നാളുകള്‍ മിഴിനീര്മുതുകളായി ഞാന്‍ കടലിലേക്ക്‌ വിട്ടുകൊടുക്കേണ്ടിവരും കടലമ്മക്കു ഭദ്രമായി സൂക്ഷിക്കാനായി,അതല്ലെന്കില്‍ ചുരുങ്ങിയ പക്ഷം എന്റെ കണ്ണ് നീര്തുള്ളികള്‍ക്ക്‌ നിന്നെ കാണാമല്ലോ,കടലിലലിഞ്ഞു ചേര്ന്ന എന്റെ മിഴിനീര്‍ നിനക്കു മനസ്സിലാക്കാനാവില്ല കാരണം ഒരു ജലകനികയില്‍ നിന്നും എന്റെ മിഴിനീരിന് വലിയ വ്യ്ത്യസമോന്നുമുല്ലതായി നിനക്കനുഭവപ്പെടാന്‍ സാധ്യത കുറവാണല്ലോ ,അതിന്നുഅങ്ങിനെതന്നെയല്ലേ????......... എനിക്കുമാത്രമല്ല നിനക്കും എന്നെ പെട്ടെന്ന് മറക്കാനാവും എന്നെനിക്കു പറയാനാവില്ല,,,,,,ഉറങ്ങിക്കിടക്കുന്ന നീയെന്റെ പദനിസ്വനം കേട്ടുനര്‍നെക്കാം അത് തൂന്നലനെന്നരിന്നിട്ടും നീയെന്നെ തിരാഞ്ഞെക്കാം,എന്റെ പൊട്ടിച്ചിരി കെട്ട് നീ പുഞ്ഞ്ജിരിചെക്കാം ''നീ എന്നും എനിക്ക് തരാരുള്ളത് പോലെ '' അത് നിശബ്ദതയായി മാറുമ്പോള്‍ നീ പതരിയെക്കാം ,എന്റെ കണ്ണില്‍ വിടരുന്ന വാടാമല്ലി പൂക്കളെ നുള്ളിയെടുക്കാന്‍ നീ തുനിഞ്ഞെക്കാം നിന്റെ വിരല്‍ തുമ്പ് തോടുംബോലെക്കും അത് പൊഴിഞ്ഞു വീഴുമ്പോള്‍ നിന്ടെ മനസ്സിന് അറിയാതെ ഒരു എരിച്ചില്‍ തോന്നിപ്പിചെക്കാം,എന്റെ കുപ്പിവളകളുടെയും കൊളുസിന്ടെയും നാദം നിന്ടെ ചെവികളില്‍ വന്നലയ്ക്കുമ്പോള്‍ ഇരു കൈകളും തലക്ക് താങ്ങായി കൊടുത്തു നീയിരുന്നെക്കം..ഇതെല്ലം എത്രകാലം........പതുക്കെ പതുക്കെ നീ എന്റെ പടനിസ്വനവും പൊട്ടിച്ചിരികളും കുപ്പിവള കിന്നാരവുമെല്ലാം ഒരു തോന്നലനെന്നന്ഗീകരിക്കും ,അവിടെ നീ നിന്ടെയുള്ളില്‍ എനിക്കയൊരു മരണ ശയ്യാ വിരിക്കും,ബാലപ്രയോങതലെന്കിലും ഞാനതില്‍ കിടന്നു നിനക്കു വേണ്ടി നിത്യനിദ്രയിലെക്കഴ്ന്നു പോകും ....വേദനിക്കരുതോരിക്കലും.....ഞാനോ? നീയോ?

2009, സെപ്റ്റംബർ 27, ഞായറാഴ്‌ച