2009, നവംബർ 7, ശനിയാഴ്‌ച

നഷ്ടബോധം

വൃശ്ചിക മാസത്തിലെ നേരിയ തണുപ്പും,പാലപ്പൂവിന്റെ കൊതിപ്പിക്കുന്ന മണവും,അയ്യപ്പന്‍മാരുടെ ഉച്ഛത്തിലുള്ള ശരണം വിളിയും എല്ലാം ഓര്‍മ മാത്രമായി തുടങ്ങുകയാണോ?ഇതൊന്നുമില്ലാത്ത ഒരു ലോകം എനിക്ക് ഒരു മരുഭൂമിയായി തോന്നുന്നു.പത്തു വിരല്‍ത്തുമ്പുകള്‍ നിമിഷങ്ങള്‍ക്കിടയില്‍ ചലിക്കുമ്പോള്‍,എസി യുടെ നേരിയ തണുപ്പില്‍ മനസ്സു മടുത്തു പാതിരാവരെ ഇരിക്കുമ്പോള്‍ ഞാന്‍ സംതൃപ്തി എന്നൊരു വാക്കും അതിന്ടെ അര്‍ത്ഥം മറക്കാന്‍ ശ്രമിക്കുന്ന്നു,അതല്ലെങ്കില്‍,അതെനിക്കവിടെ നിന്നും കിട്ടില്ല എണ്ണ നഗ്ന സത്യം ഞാന്‍ അറിയാതെ എന്റെ മനസ്സു എന്നെ വിശ്വസിപ്പിക്കാന്‍ ശ്രേമിക്കുന്നു,മാസത്തിന്ടെ ആദ്യത്തില്‍ കയ്യിലെത്തുന്ന നോട്ടുകളെ ആലോചിച്ചു,എന്റെ മനസ്സിന്ടെ ഒരു ആര്‍ദ്രത ഞാന്‍ കളയേണ്ടി വരികയാണ്,ഇതാണോ ജീവിതം???
പൌര്‍ണമിയുടെ സൌന്ദര്യം വാതായനങ്ങളിലൂടെ വന്നു എന്നെ തോണ്ടി വിളിക്കാറുണ്ടായിരുന്നതും ,കഴുങ്ങിന്‍ തോട്ടത്തിലെ നനഞ്ഞ മണ്ണില്‍ ചവിട്ടി ,അച്ഛന്നോട് കൂടെ തോട്ടം തിരിക്കാറുള്ളതും ,അതാതു കാലത്തുണ്ടാവുന്നഎല്ലാ പഴങ്ങളും വയറു നിറയെ കഴിച്ചു ഭക്ഷണം വേണ്ട എന്ന് പറഞ്ഞു അമ്മയോട് അടിയുണ്ടാക്കുന്നതും, നേരത്തെ എണീറ്റ്‌ പാടത്തു കൂടെ അമ്പലത്തിലേക്ക് നടക്കുന്നതും,നിലാവുള്ള രാത്രിയില്‍ ജനലിലൂടെ നോക്കി കണ്ണ് വെട്ടാതെ നിക്കുന്നതും ,ശിശിരത്തില്‍ ഇല കൊഴിഞ്ഞു വീണ മരത്തെ നോക്കി സഹതാപിക്കുവാനും,ഒക്കെ ഇഷ്ടപ്പെടുന്ന എന്നെ എന്തിനാണീ കണ്ണിമ വെട്ടാതെ നോക്കിയിരുന്നിട്ടും ഒരു മാനുഷിക പരിഗണന പോലും തരാത്ത ,ഒരു കുളിര്‍മ പോലും തരാനരിയാത്ത ഈ പെട്ടിയിലധിഷ്ടിതമായ ഒരു ലോകത്തെത്തിച്ചത്?ഇനിയെന്നെങ്കിലും എനിക്ക് തിരിച്ചു കിട്ടുമോ ആ ജീവിതം ?

13 അഭിപ്രായങ്ങൾ:

  1. dear friend,

    malayalathile prasastha kathakaran Sethuvinte chilanerangalil chila gayathrimar enna katha vayikku...ethupole cubikilil thalachitta oru penkittiyute katha kelkkam.. nannayirikkunnu...thudaruka...

    മറുപടിഇല്ലാതാക്കൂ
  2. ആ ജീവിതം ഒരിക്കലും തിരിച്ചുകിട്ടില്ല...തിരിച്ചു കിട്ടില്ല എന്നറിയുമ്പോഴും, നമ്മൾ അതിനു കൊതിക്കുമെങ്കിലും!

    ഭാവുകങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  3. തിരിച്ചു കിട്ടാനാവാത്ത വിധം ഒന്നും ആര്‍ക്കും നഷ്ടപ്പെട്ടിടില്ല.. എവിടെയോ വായിച്ചതാണ് വരികളാണിത്...

    മറുപടിഇല്ലാതാക്കൂ
  4. നല്ല എഴുത്താണ് കേട്ടോ. ഒരുപാട് നോസ്ടാല്‍ജിക് മൂഡിലുള്ള വരികളും വാക്കുകളും. നന്നായിട്ടുണ്ട്. അതു പോലെ "പത്തു വിരല്‍ത്തുമ്പുകള്‍ നിമിഷങ്ങള്‍ക്കിടയില്‍ ചലിക്കുമ്പോള്‍,എസി യുടെ നേരിയ തണുപ്പില്‍ മനസ്സു മടുത്തു" - താങ്കള്‍ ഉദ്ദേശിച്ച ഒരു ഫീല്‍ വായനക്കാരനില്‍ എത്തിയോ എന്ന് ഒന്ന് കൂടി നോക്കുക.
    സമയം പോലെ ഇങ്ങോട്ടും വരൂ.

    മറുപടിഇല്ലാതാക്കൂ
  5. നല്ല എഴുത്ത്... വരികള്‍ വായിക്കുന്നവരില്‍ വേദനയുണ്ടാക്കുന്നു...
    വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം....
    ഇടക്കെല്ലാം മോഹിച്ചുപോകും ....
    ഇടക്ക് ഈ വഴിയും വരണം ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം കിട്ടുമ്പോള്‍ പിന്നെ പ്രതീക്ഷയുടെ രസം കിട്ടില്ല, അല്ലെങ്കില്‍ തന്നെ ഈ ലോകത്തില്‍ നമുക്ക് വളരെ കുറച്ചുമാത്രമല്ലെ കിട്ടുന്നുള്ളു.. എന്നാലും അതുപോലും കിട്ടാത്തവരെ നോക്കി നമുക്കു കിട്ടിയ ഭാഗ്യങ്ങളെ ആസ്വദിക്കാം.. നല്ല എഴുത്ത്.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. എന്റെ കൂട്ടുകാരി .....
    മനസ്സുകൊണ്ട് നമ്മളെല്ലാം ഒരേപോലെ ആണ് ....
    താന്‍ പറഞ്ഞത്‌ പോലെ പത്ത്‌ വിരല്‍തുമ്പില്‍ നിമിഷങ്ങള്‍ ചലിക്കുമ്പോള്‍ ..... നിമിഷങ്ങള്‍ ദിവസങ്ങളായും ,ആഴ്ചകള്‍ മാസങ്ങള്‍ വര്ഷങ്ങലാവുംപോഴും ..... പിന്നെയും ബാക്കിയാകുന്നത്‌ നിലാവും മഞ്ഞും വീണു കുതിര്‍ന്ന നനുനനുത്ത ഓര്‍മ്മകള്‍ മാത്രമാണ് .....
    തന്റെ ഓര്‍മ്മകള്‍ ആര്ദ്രമാക്കിയത് എന്റെ മനസ്സിനെ കൂടി ആണ് ..... കാരണം നല്ല ഒരു നാളെക്കായി അറിഞ്ഞു കൊണ്ട് ഒരു പ്രവാസിയായതാണ് ഞാന്‍ .....
    നന്ദി ..........
    സ്നേഹപൂര്‍വ്വം ,
    ദീപ്

    മറുപടിഇല്ലാതാക്കൂ
  8. രാധിക,
    ഈ പറഞ്ഞ വേദനകള്‍ ഞാനും മനസ്സില്‍ കൊണ്ട് നടക്കുകയാണ്.ധനുമാസ രാവിന്റെ ആര്‍ദ്രതയും, പാലപ്പൂ മണവും, അയ്യപ്പന്‍ പാട്ടിന്റെ നേര്‍ത്ത അലകളും എന്നെ കുറച്ചൊന്നുമല്ല അസ്വസ്തമാക്കുന്നത്. ആ സങ്കല്പങ്ങള്‍ എല്ലാം ആയിരം മുനയുള്ള നോവുകള്‍ ആയി എന്റെ ഹൃദയത്തെ നോവിക്കുകയാണ്. കണ്ടതില്‍ സന്തോഷം . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ