2009, നവംബർ 7, ശനിയാഴ്‌ച

നഷ്ടബോധം

വൃശ്ചിക മാസത്തിലെ നേരിയ തണുപ്പും,പാലപ്പൂവിന്റെ കൊതിപ്പിക്കുന്ന മണവും,അയ്യപ്പന്‍മാരുടെ ഉച്ഛത്തിലുള്ള ശരണം വിളിയും എല്ലാം ഓര്‍മ മാത്രമായി തുടങ്ങുകയാണോ?ഇതൊന്നുമില്ലാത്ത ഒരു ലോകം എനിക്ക് ഒരു മരുഭൂമിയായി തോന്നുന്നു.പത്തു വിരല്‍ത്തുമ്പുകള്‍ നിമിഷങ്ങള്‍ക്കിടയില്‍ ചലിക്കുമ്പോള്‍,എസി യുടെ നേരിയ തണുപ്പില്‍ മനസ്സു മടുത്തു പാതിരാവരെ ഇരിക്കുമ്പോള്‍ ഞാന്‍ സംതൃപ്തി എന്നൊരു വാക്കും അതിന്ടെ അര്‍ത്ഥം മറക്കാന്‍ ശ്രമിക്കുന്ന്നു,അതല്ലെങ്കില്‍,അതെനിക്കവിടെ നിന്നും കിട്ടില്ല എണ്ണ നഗ്ന സത്യം ഞാന്‍ അറിയാതെ എന്റെ മനസ്സു എന്നെ വിശ്വസിപ്പിക്കാന്‍ ശ്രേമിക്കുന്നു,മാസത്തിന്ടെ ആദ്യത്തില്‍ കയ്യിലെത്തുന്ന നോട്ടുകളെ ആലോചിച്ചു,എന്റെ മനസ്സിന്ടെ ഒരു ആര്‍ദ്രത ഞാന്‍ കളയേണ്ടി വരികയാണ്,ഇതാണോ ജീവിതം???
പൌര്‍ണമിയുടെ സൌന്ദര്യം വാതായനങ്ങളിലൂടെ വന്നു എന്നെ തോണ്ടി വിളിക്കാറുണ്ടായിരുന്നതും ,കഴുങ്ങിന്‍ തോട്ടത്തിലെ നനഞ്ഞ മണ്ണില്‍ ചവിട്ടി ,അച്ഛന്നോട് കൂടെ തോട്ടം തിരിക്കാറുള്ളതും ,അതാതു കാലത്തുണ്ടാവുന്നഎല്ലാ പഴങ്ങളും വയറു നിറയെ കഴിച്ചു ഭക്ഷണം വേണ്ട എന്ന് പറഞ്ഞു അമ്മയോട് അടിയുണ്ടാക്കുന്നതും, നേരത്തെ എണീറ്റ്‌ പാടത്തു കൂടെ അമ്പലത്തിലേക്ക് നടക്കുന്നതും,നിലാവുള്ള രാത്രിയില്‍ ജനലിലൂടെ നോക്കി കണ്ണ് വെട്ടാതെ നിക്കുന്നതും ,ശിശിരത്തില്‍ ഇല കൊഴിഞ്ഞു വീണ മരത്തെ നോക്കി സഹതാപിക്കുവാനും,ഒക്കെ ഇഷ്ടപ്പെടുന്ന എന്നെ എന്തിനാണീ കണ്ണിമ വെട്ടാതെ നോക്കിയിരുന്നിട്ടും ഒരു മാനുഷിക പരിഗണന പോലും തരാത്ത ,ഒരു കുളിര്‍മ പോലും തരാനരിയാത്ത ഈ പെട്ടിയിലധിഷ്ടിതമായ ഒരു ലോകത്തെത്തിച്ചത്?ഇനിയെന്നെങ്കിലും എനിക്ക് തിരിച്ചു കിട്ടുമോ ആ ജീവിതം ?